ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2022 23 നടത്തിപ്പ് വർഷത്തെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി.  രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പട്ടിക്കാട് ഗവ എൽപി സ്‌കൂളിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, പഞ്ചായത്ത് അംഗങ്ങളായ എംജെ അനീഷ്, ഷൈലജ വിജയകുമാർ, ബാബു തോമസ്, കെ പി ചാക്കോച്ചൻ, ആനി ജോയ് തുടങ്ങിയവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ കെ എം നിത പദ്ധതി വിശദീകരണം നടത്തി. അംഗണവാടി പ്രവർത്തകരായ സലോമി, ഷൈനി, ജയ, പുഷ്പവല്ലി, ഓമന, മിനി, സിന്ധു മോൾ, ശ്രീകല എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments