മുടിക്കോട് ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം


പട്ടിക്കാട്. മുടിക്കോട് ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ആഘോഷിക്കുന്നു. പുലർച്ചെ നാലിന് നിർമാല്യദർശനത്തോടെ നട തുറന്നു. അഞ്ചിന് ഗണപതി ഹോമം, 5.30ന് ചുറ്റുവിളക്ക്, സമ്പൂർണ്ണ നെയ് വിളക്ക്, 6ന് വിശേഷ പൂജ, 8 30ന് ഭഗവാന്റെ തിടമ്പ് ആനപ്പുറത്ത് എഴുന്നുള്ളിച്ച് കൊണ്ട് ശീവേലി, 10 മണിക്ക് ഉച്ച പൂജ, ഉച്ചതിരിഞ്ഞ് 3.30ന് ഗജവീരന്റെ അകമ്പടിയോടെ എഴുന്നുള്ളിപ്പ് എന്നിവയാണ് നടന്നത്. 6:30ന് നിറമാല ചുറ്റുവിളക്ക്, 6 45 ദീപാരാധന, ഏഴിന് തായമ്പക എന്നിവയും ഉണ്ടായിരിക്കും. തുടർന്ന് കലാപരിപാടികളും ഉണ്ടാകും. നിരവധി ഭക്തജനങ്ങളാണ് ദർശനത്തിന്  എത്തിയത്.



Post a Comment

0 Comments