പട്ടിക്കാട്. പീച്ചി കെ.എഫ്ആർഐ ഹോസ്റ്റലിന് സമീപം സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. മുളയം തടത്തിൽ ഗോപിയുടെ മകൻ അമൽ (22) നാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. പീച്ചി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് കെ എഫ് ആർ ഐ ഹോസ്റ്റലിന്റെ മതിലിലും, സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞിട്ടുണ്ട്.

.jpeg)
0 Comments