പട്ടിക്കാട്. വിദ്യാർത്ഥികളിൽ ഗവേഷണ ചിന്ത വളർത്തിയെടുക്കുകയും ശാസ്ത്ര വിഷയങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിനുമായി ഒല്ലൂക്കര ബിആർസി സംഘടിപ്പിച്ച 'ശാസ്ത്രപഥം' റസിഡൻഷ്യൽ ദ്വിദിന ശിൽപശാല നടത്തി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി ശിൽപശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളും നേട്ടങ്ങളും ആത്മീയതയുടെ പേരിൽ അല്ല അറിയപ്പെടേണ്ടതെന്നും ശാസ്ത്ര മേഖലയ്ക്ക് അതിന്റേതായ പ്രശസ്തിയും പേരും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, ജില്ലാ പ്രോഗ്രാം ഓഫീസർ ജോളി വി.ജി, ബിപിസി രമേശ് എൻ.കെ എന്നിവർ സംസാരിച്ചു. കെഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ. ടി വി സജീവ് കുട്ടികളുമായി സംവദിച്ചു. ബിആർസി ട്രെയിനർ സുനിൽ ജോൺ മാത്യു, ട്രെയിനർ ബിജുമോൻ, സിആർസിസി മാരായ ബിൽക്കി പി.കെ, ജിൻസി ജോസ് എന്നിവർ നേതൃത്വം നൽകി.


0 Comments