കേരള സ്‌റ്റേറ്റ് മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ മുടിക്കോട് സ്വദേശിക്ക് വിജയം


പട്ടിക്കാട്. കേരള ബാഡ്മിന്റൻ ഷട്ടിൽ അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്‌റ്റേറ്റ് മാസ്‌റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ മുടിക്കോട് സ്വദേശി ജ്യോതിഷിനും കോലഴി സ്വദേശി ഹരിരാജനം വിജയം. ജനുവരി 27,28 തിയതികളിലാണ് മത്സരം നടന്നത്. ഫൈനലിൽ തിരുവനന്തപുരം ജില്ലയോട് മത്സരിച്ചാണ് ഇവർ തൃശൂരിന് വേണ്ടി വിജയം കൈവരിച്ചത്. മാർച്ചിൽ ഗോവയിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള യോഗ്യതയാണ് ഇവർ നേടിയത്.



Post a Comment

0 Comments