ബിജെപി പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി


പട്ടിക്കാട്. നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിയും, സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ എടുത്തുകാട്ടിയും ബിജെപി പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. പ്രസിഡന്റ് പ്രണീഷ് നടുവിലവളപ്പിൽ പദയാത്ര നയിച്ചു. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്‌കുമാർ മരത്തകരയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പദയാത്ര പുഴമ്പുള്ള, പുത്തൂർ, വെട്ടുകാട്, കണ്ണാറ, വിലങ്ങന്നൂർ വഴി പട്ടിക്കാട് സമാപിച്ചു. വൈകീട്ട് പട്ടിക്കാട് നടന്ന സമാപനയോഗം ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രഭാരി ഡോ. വി ആതിര, ബിജോയ് തോമസ്, പ്രശാന്ത് എൻ.എച്ച്., സന്തോഷ് കാക്കനാടൻ, ഫെബിൻ, ജയൻ പൂശ്ശേരി, അജി എം.പി., സുബീഷ് ഇന്ദ്രവജ്ര, ഗിരിജൻ എം.കെ., ജയകുമാർ ടി.കെ., സുജാത ആനന്ദൻ, പ്രദീപ് ഞാറ്റുവേറ്റി, ദിവ്യ സജി, ധ്വനി ഉത്തമൻ, സുനിത ശ്രീനിവാസൻ, സുബാഷ് പല്ലികാട്ടിൽ, റോഷ്, ബിനി ബാബു, ആനന്ദൻ, വിപിൻ, നിതിൻ, അരുൺ സുപ്രിയ ഗിരിജൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments