വെറ്ററിനറി യൂണിവേഴ്‌സിറ്റി ലേബർ അസോസിയേഷൻ തൊഴിൽ സംരക്ഷണ ദിനം ആചരിച്ചു


മണ്ണുത്തി. വെറ്ററിനറി യൂണിവേഴ്‌സിറ്റി ലേബർ അസോസിയേഷന്റെ (എഐടിയുസി) നേതൃത്വത്തിൽ മാർച്ച് 1 തൊഴിൽ സംരക്ഷണ ദിനം ആചരിച്ചു. തൊഴിലാളി നിയമനം, ഹൈക്കോടതി വിധി, കാഷ്വൽ തൊഴിലാളി നിയമനം എന്നിവ നടപ്പിലാക്കുക, കരാർ നിയമനങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ ഹെഡ് ഓഫ് ഫാംസ് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. പരിപാടിയുടെ ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ഡി. റെജി നിർവഹിച്ചു. എഐടിയുസി ഒല്ലൂർ മണ്ഡലം സെക്രട്ടറി എം.ഇ. എൽദോ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ എം.കെ ഗോപാലകൃഷ്ണൻ, എഐടിയുസി നേതാക്കളായ ഷിജോൺ പട്ടിക്കാട്, സേതു താണിക്കുടം, സജീവൻ, അസോസിയേഷൻ സെക്രട്ടറി കെ.ബി. സുരേഷ് ബാബു, വൈസ് പ്രസിഡന്റ്  ഹസീന കെ.എസ്, അംബിക തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments