തൃശൂർ. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന പത്താംതരം തുല്യത, ഹയർസെക്കന്ററി തുല്യത കോഴ്‌സുകളുടെ 2023 വർഷത്തെ രജിസ്‌ട്രേഷൻ ഫൈനില്ലാതെ ഏപ്രിൽ 10 വരെ നടത്താം. 17 വയസ് പൂർത്തീകരിച്ചതും, 7-ാം ക്ലാസ് വിജയിച്ചതുമായ വ്യക്തികൾക്ക് പത്താംതരത്തിനും 22 വയസ് പൂർത്തീകരിച്ച പത്താംക്ലാസ് വിജയിച്ചവർക്ക് ഹയർസെക്കന്ററി തുല്യതാ കോഴ്‌സിനും രജിസ്റ്റർ ചെയ്യാം. ഓൺ ലൈൻ ആയിട്ടാണ് രജിസ്‌ട്രേഷൻ രജിസ്റ്റർ ചെയ്ത ഫോറം ജില്ലാസാക്ഷരതാമിഷൻ ഓഫീസിൽ നൽകണം. പത്താംതരം തുല്യത കോഴ്‌സിന് 1950 രൂപയും, ഹയർസെക്കന്ററി കോഴ്‌സിന് 2600 രൂപയും ആണ് ഫീസ്. ഫീസ് തുക സ്‌റ്റേറ്റ ബാങ്ക് ഓഫ് ഇന്ത്യയിൽ അടയ്ക്കാവുന്നതാണ്. തുക അടയ്ക്കുന്നതിനുളള നിർദിഷ്ട ചെലാൻ ഫോമിന് ജില്ലാസാക്ഷരതാമിഷൻ ഓഫീസുമായി ബന്ധപ്പെടുക. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ സ്ഥിര താമസക്കാർക്ക് ജില്ലാപഞ്ചായത്ത് പദ്ധതിയിലൂടെ തുല്യതാകോഴ്‌സിന് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04872365024,9446793460 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.


0 Comments