പട്ടിക്കാട്. കെപിസിസി ആഹ്വാന പ്രകാരം നടത്തുന്ന കോൺഗ്രസിന്റെ ഫണ്ട് ശേഖരണ പരിപാടിയായ 138 ചലഞ്ചിനും ഭവന സന്ദർശന പരിപാടിക്കും പാണഞ്ചേരിയിൽ തുടക്കമായി. മണ്ഡലം തല ഉദ്ഘാടനം വഴുക്കുംപാറ ഐഎൻടിയുസി ഓഫീസിൽ മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്കരൻ ആദം കാവിൽ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, ബൂത്ത് പ്രസിഡന്റ് കെ.സി. വിനോദ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, കെ.ബി. ലിബീഷ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി സി. മോഹനൻ ആദ്യ സംഭാവന ബൂത്ത് പ്രസിഡന്റിന് കൈമാറി. ജോർജ് ഇടശേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.വി. ജോസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റീന മേരി നേതാക്കളായ എം.എ. മൊയ്തീൻ കുട്ടി, ടി.വി. ജോൺ, പി.ജി. ബേബി, കെ.എം പൗലോസ്, തിമോത്തി പാർളിക്കാടൻ, എ.സി. മത്തായി, റെജി പാണം കുടി, വിപിൻദാസ്, പി.സി അജി, ബാബു പാണംകുടി, സുശീല ടീച്ചർ, മിനി മനോഹരൻ, ഓമന ശങ്കർ, ജെയ്മോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
0 Comments