പാചകവാതക വില വർധനവിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

പട്ടിക്കാട്. പാചക ഗ്യാസിന് 50 രൂപയും , വാണിജ്യ ആവശ്യ ഗ്യാസിന് 351 രൂപയും വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരേ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഷേധ പ്രകടനം നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം നടത്തിയ പ്രകടനം മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിൻറെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതികരിക്കാൻ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ തയ്യാറാകുന്നില്ലെന്ന് സാവിത്രി സദനന്ദൻ കുറ്റപ്പെടുത്തി. പാചകവാതകത്തിന്റെ വില വർധനവിനെതിരെയും സബ്സിഡി നിർത്തലാക്കിയതിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സാവിത്രി സദാനന്ദൻ പറഞ്ഞു. 

പണഞ്ചേരി മേഖലാ സെക്രട്ടറി ആനി ജോയ് അധ്യക്ഷയായിരുന്നു. ഷീലാ അലക്സ്, ഉഷ മോഹൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.



Post a Comment

0 Comments