പീച്ചി ശ്രീ തുണ്ടത്ത് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവം ആഘോഷിച്ചു


പീച്ചി. ശ്രീ തുണ്ടത്ത് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പുണർതം മഹോത്സവം പഴമയുടെ ഒളിമങ്ങാത്ത ഓർമ്മകളുമായി ആഘോഷിച്ചു. വെള്ളിയാഴ്ചയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. ഗണപതി ഹവനം, ഉഷ പൂജ, മുളപൂജ, പന്തിരടി പൂജ, ശീവേലി, കേൾക്കാവ് ക്ഷേത്രത്തിലേക്കുള്ള എഴുന്നുള്ളത്ത്, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബലി, എന്നിവ നടന്നു. വൈകിട്ട് മൂന്നിന് വിവിധ ദേശങ്ങളിൽ നിന്നുള്ള പൂരം പുറപ്പാട്, ദീപാരാധന, കേൾക്കാവിലമ്മയ്ക്ക് വരവേൽപ്പ് എന്നിവയും വൈകിട്ട് ഏഴിന് കൂട്ടി എഴുന്നുള്ളിപ്പ്, അത്താഴ പൂജ, തായമ്പക, ശ്രീഭൂതബലി, പള്ളിവേട്ട, പള്ളി കുറിപ്പ്, എന്നീ ചടങ്ങുകളും നടന്നു.



Post a Comment

0 Comments