വ്യാപാരി വ്യവസായി ഏകോപന സമിതി 'വ്യാപാരോത്സവ് 2023 സമ്മാന പെരുമഴ' ആദ്യ നറുക്കെടുപ്പ് നടത്തി


പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് നടത്തിവരുന്ന 'വ്യാപാരോത്സവ് 2023 സമ്മാന പെരുമഴ' യുടെ ആദ്യ നറുക്കെടുപ്പ് പട്ടിക്കാട് സെന്ററിൽ നടത്തി.
ഉസ്മാനിയ ബിൽഡിങ്ങിന് മുന്നിൽ നടന്ന പരിപാടി ഒല്ലൂർ നിയോജകമണ്ഡലം ചെയർമാനും തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായ ബിജു എടക്കളത്തൂർ ആദ്യ നറുക്കെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജോബി പറപ്പുള്ളി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ട്രഷറർ ബാബു മണ്ണുത്തി, കൺവീനർ പ്രഹ്ലാദൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ്‌സൺ ആചാണ്ടി, യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ എം.ജെ തോംസൺ, പിഎംപി ബാങ്ക് പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ റോയി കെ ദേവസി, വയലാൽ ഓട്ടോ സ്പാർട്‌സ് ഉടമ ശശി എന്നിവർ സംസാരിച്ചു. തുടർന്ന് മാസംതോറും ഉള്ള പ്രോത്സാഹന സമ്മാനങ്ങളുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ ഗോൾഡ് കോയിൻ മേക്കാട്ടിൽ ട്രേഡേഴ്‌സ് എംജി റോഡ് എന്ന സ്ഥാപനത്തിൽ പർച്ചേസ് ചെയ്ത കസ്റ്റമർക്ക് ലഭിച്ചു. പരിപാടിയിൽ വ്യാപാരോത്സവ് കൺവീനർ ബെന്നി കൊയപ്പറ്റയിൽ, വൈസ് പ്രസിഡൻറ് സുകുമാരൻ, മുൻ എക്‌സി. മെമ്പർ ഏലിയാസ് പുതിയമഠം തുടങ്ങിയവർ സമ്മാനങ്ങൾ നറുക്കെടുത്തു. 'ഭാഗ്യവാനായ വ്യാപാരി' നറുക്കെടുപ്പിൽ കെ.ആർ ബേക്കറി ഉടമ അർജുൻ കോച്ചേരി സമ്മാനം നേടി. അടുത്ത മാസത്തെ നറുക്കെടുപ്പ് ഏപ്രിൽ അഞ്ചാം തീയതി ബുധനാഴ്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.



Post a Comment

0 Comments