എസ്എസ്എൽസി: പാണഞ്ചേരി പഞ്ചായത്തിലെ സർക്കാർ സ്‌കൂളുകളിലെ 244 വിദ്യാർത്ഥികൾ പരീക്ഷ എഴുതി


പട്ടിക്കാട്. സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. രാവിലെ 9.30നാണ് പരീക്ഷ ആരംഭിച്ചത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ സർക്കാർ സ്‌കൂളുകളിൽ നിന്ന് 244 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 169 കുട്ടികൾ പട്ടിക്കാട് സ്‌കൂളിൽ നിന്നും 75 കുട്ടികൾ പീച്ചി സ്‌കൂളിൽ നിന്നുമാണ്. പട്ടിക്കാട് സ്‌കൂളിൽ നിന്നും 102 ആൺകുട്ടികളും 67 പെൺകുട്ടികളും, പീച്ചി സ്‌കൂളിൽ നിന്നും 28 ആൺകുട്ടികളും 47 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. മലയാളം ഒന്നാം ഭാഗമായിരുന്നു ഇന്നത്തെ പരീക്ഷ. ആദ്യ ദിനത്തിലെ പരീക്ഷ എളുപ്പമായിരുന്നു എന്നും ഉന്നത വിജയം കൈവരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഇരു സ്‌കൂളുകളിലെയും  അധ്യാപകരും, പിടിഎ പ്രതിനിധികളും, വിദ്യാർത്ഥികളും പറഞ്ഞു. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 29ന് അവസാനിക്കും.



Post a Comment

0 Comments