വ്യാപാരി വ്യവസായി ഏകോപന സമിതി പീച്ചി യൂണിറ്റ് വനിതാദിനം ആഘോഷിച്ചു


പീച്ചി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പീച്ചി യുണിറ്റിലെ വനിതാ വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് അംഗം അജിത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് ജോയ്‌സി പോത്താനിക്കൽ അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്ക് സമൂഹത്തിലും കുടുംബത്തിലും അഭിപ്രായ സ്വാതന്ത്ര്യവും തീരുമാനം എടുക്കുന്ന പ്രക്രിയകളിൽ തുല്യതയും ലഭിക്കണം. നിയമങ്ങൾ സ്ത്രീകൾക്ക് അനുകൂലമാണെങ്കിലും സമൂഹത്തിലും കുടുംബത്തിലും അവ എത്രമാത്രം പ്രാവർത്തികമാകുന്നു എന്ന് പരിശോധിക്കണമെന്നും  മെമ്പർ അഭിപ്രായപ്പെട്ടു. വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ വനിതാ വിംഗ് ഭാരവാഹികളായ മിനി മുരളി, രാജമ്മ വാസു. ഏകോപന സമിതി ഭാരവാഹികളായ വർഗ്ഗീസ് പാറേക്കാടൻ, സജി താന്നിയ്ക്കൽ, ഷാജി പീറ്റർ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments