കേന്ദ്രസർക്കാർ നയങ്ങൾ തൊഴിൽ മേഖലകളെ ഇല്ലായ്മ ചെയ്യുന്നു: എ.ഐ.ടി.യു.സി


വാണിയംപാറ. തൊഴിൽ മേഖലകളെ ഇല്ലായ്മ ചെയ്യുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കുന്നതെന്നും അതിനെതിരെ ശക്തമായ പോരാട്ടത്തിന് എ.ഐ.ടി.യു.സി മുന്നിൽ തന്നെ ഉണ്ടാകുമെന്നും സി.പി.ഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി.ഡി റെജി പറഞ്ഞു.  എ.ഐ.ടി.യു.സിയുടെ
ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂണിയൻ വാണിയംപാറ യൂണിറ്റിന്റെ 46 മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ മേഖലകളെ സംരക്ഷിക്കണമെന്നും പുതിയ തൊഴിലടങ്ങൾ സൃഷ്ടിക്കണമെന്നും തൊഴിലാളികളും തൊഴിൽ മേഖലകളും നേരിടുന്ന വെല്ലുവിളികൾ അവസാനിപ്പിക്കാൻ വേണ്ട ഇടപെടലുകൾ നടത്തണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. യൂണിയൻ ഓഫീസ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ സി.പി.ഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ, കെ.എ അബൂബക്കർ, എ.വി അബ്ബാസ്, എം.ഇ എൽദോ, ഷിജോൺ പട്ടിക്കാട് എന്നിവർ പ്രസംഗിച്ചു.  കെ.എ അബൂബക്കർ (സെക്രട്ടറി), എ.വി  അബ്ബാസ് (പ്രസിഡന്റ്), എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.



Post a Comment

0 Comments