പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കൽ: അവസാന തിയ്യതി മാർച്ച് 31


പട്ടിക്കാട്. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന്റെ അവസാന തിയതി 2023 മാർച്ച് 31 ആണ്. ഇതിനായി സർക്കാർ പലതവണ സമയം അനുവദിച്ചിരുന്നു എങ്കിലും ഇപ്പോൾ മാർച്ച് 31 ആധാറുമായി പാൻ ബന്ധിപ്പിക്കാൻ ഉള്ള അവസാന തീയതി ആയി നിർദേശം നൽകിയിട്ടുണ്ട്. ഈ തീയതിക്കുള്ളിൽ പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഏപ്രിൽ 1 മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും. എങ്കിലും ആദായ നികുതി നിയമം 1961 പ്രകാരം പ്രവാസികൾ, കഴിഞ്ഞ വർഷം വരെ എൺപതോ അതിൽ കൂടുതലോ പ്രായമുള്ളവർ എന്നിവർക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. നിലവിൽ ഇതു ബന്ധിപ്പിക്കുന്നതിന് 1,000 രൂപയാണു പിഴ. ലിങ്ക് ചെയ്‌തോയെന്ന് അറിയാനായി www.incometax.gov.in എന്ന വെബ്‌സൈറ്റിൽ Link Aadhaar Status ക്ലിക് ചെയ്യുക. തുടർന്ന് പാൻ, ആധാർ നമ്പർ നൽകി മുന്നോട്ടു പോകുമ്പോൾ ഇവ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും. ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും ഇൻകം ടാക്‌സ് ഫയൽ ചെയ്യുന്നതിനും ആധാർ പാൻ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ തടസം നേരിട്ടേക്കാം. 

ജെസ്സൻ പോൾ, ടാക്‌സ് പോയിന്റ്, പട്ടിക്കാട്.
ഫോൺ: 90484 75775




Post a Comment

0 Comments