കൂട്ടാലയിൽ ദന്ത പരിചരണ ക്യാമ്പ് നടത്തി


പട്ടിക്കാട്. വേൾഡ് ഓറൽ ഹെൽത്ത് ഡേയോനുബന്ധിച്ച് കൂട്ടാല 58-ാം നമ്പർ അംഗൻവാടിയിൽ ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ദന്ത പരിചരണ സംഘടിപ്പിച്ചു. വാർഡ് മെമ്പർ സി.എസ്. ശ്രീജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  അങ്കണവാടി ടീച്ചർ വിമല കണ്ണൻ അധ്യക്ഷയായിരുന്നു. കുഞ്ഞുങ്ങളുടെ പല്ലിൽ കാണപ്പെടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതു പരിപാലിക്കുന്നതിനെ കുറിച്ചും വെള്ളാനിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡെന്റൽ സ്‌പെഷ്യലിസ്റ്റ് ഡോ. ബിനി ക്ലാസ്സെടുത്തു. ജെപിഎച്ച്എൻ അഭിലാഷ്, ഡെന്റൽ സ്‌പെഷ്യലിസ്റ്റ് സേവിയർ, ആശാവർക്കർ ഉഷ, അംഗൻവാടി ഹെൽപ്പർ പ്രേമ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments