പാചകവാതക വിലവർധന: അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു


പട്ടിക്കാട്. പാചകവാതക വിലവർധനവിനും നികുതി വർധനവിനും എതിരെ മഹിളാ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി അടുപ്പ് കൂട്ടി സമരം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി നിർമല അടുപ്പിൽ തീ കൊളുത്തി സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് റീന മേരി ജോൺ അധ്യക്ഷയായിരുന്നു. കോൺഗ്രസ് ജില്ല പ്രസിഡന്റ് ലീലാമ്മ തോമസ്, ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ്, മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ ജോസ്, തിമത്തി, പൗലോസ്, ശങ്കർ, വിദ്യ, മിനി, ജയ്‌മോൾ, ഓമന, ജിൻസി, സുനിത, ജയ, സാലി, സുശീല ടീച്ചർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments