മഹിളാ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി വനിതാദിനം ആഘോഷിച്ചു


പട്ടിക്കാട്. മഹിളാ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി
ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റീന ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്  കെ.പി. ചാക്കോച്ചൻ, മുൻ പഞ്ചായത്ത് മെമ്പർമാരായ സാലി, ജയ, ഡിസിസി ജനറൽ സെക്രട്ടറി നിർമല, സുശീല ടീച്ചർ എന്നിവർ പ്രസംഗിച്ചു. വിദ്യ, ജയ്‌മോൾ, ഓമന, ജിൻസി, സുനിത, നേതാക്കളായ ജോസ്, തിമോത്തി, പൗലോസ്, ശങ്കർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments