തൃശൂർ. പാചക വാതക വില വർധിപ്പിച്ചും പോതുമേഖല സ്ഥാപനങ്ങൾ ഇഷ്ടക്കാർക്ക് തീറെഴുതി കൊടുത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ ഒരു വശത്തും, ഗവൺമെന്റിന് ലഭിക്കേണ്ട നികുതി പിരിക്കാതെ വെള്ളത്തിനും, പാലിനും, വീടിനും, ഭൂമിക്കും ഉൾപ്പെടെ ഭീമമായ നികുതി ചുമത്തി സംസ്ഥാന സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കേരള വനിതാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് കെ.എം. ജയന്തി ആരോപിച്ചു. വനിതാ ദിനത്തിൽ കേരളാ വനിതാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പാചക വാതക ഗ്യാസ് വില വർധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് കുമാരി കൃഷ്ണകുട്ടി അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പി. എം. ഏലിയാസ്, സോമൻ കൊളപ്പാറ, പി.പി. ജെയിംസ്, വസന്തൻ ചിയ്യാരം, സുനിത ചന്ദ്രൻ, ഓമന വർഗീസ്, സാവിത്രി കെ.ബി., ബേബി ചന്ദ്രൻ, സി.ഒ. എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments