ബേസിൽ പോപ്പീസ് വേൾഡ് പ്രവർത്തനമാരംഭിച്ചു


പട്ടിക്കാട്. പുതിയാമഠം ഷോപ്പിങ് കോംപ്ലക്‌സിൽ ബേസിൽ മെഡിക്കൽസിന് പുറകുവശത്തായി എക്‌സ്‌പോസിവ് സ്‌റ്റോർ ഫോർ കിഡ്‌സ് എന്ന ടാഗ് ലൈനോടെ കുട്ടികൾക്ക് മാത്രമായുള്ള ബേസിൽ പോപ്പീസ് വേൾഡ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്ഥാപന ഉടമകളായ ഏലിയാസ് പുതിയാമഠവും മിനി ഏലിയാസും ആദ്യ ഭദ്രദീപം തെളിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോബി പറപ്പള്ളി കിഡ്‌സ് ഐറ്റംസ് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബാബു കൊളളന്നൂരിന് നൽകി ആദ്യ വിൽപന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് അംഗം ആനി ജോയ്,  ബേസിൽ പുതിയാമഠം, മനു പുതിയാമഠം, മുൻ പഞ്ചായത്ത് അംഗം പി പി ജോണി, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments