പട്ടിക്കാട്. ചാണോത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭദ്രദീപം വയോജന ക്ലബ്ബിൻ്റെ വാർഷിക പൊതുയോഗം നടത്തി. ചാണോത്ത് അങ്കണവാടിയിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബിൻ്റെ സ്ഥാപക പ്രസിഡൻ്റ് കൂടിയായ വി.വി. കരുണാകരൻ, അങ്കണവാടി വർക്കർ ഷൈനി ജോർജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സോമൻ കൊളപ്പാറ, സെക്രട്ടറി എം വി ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.
0 Comments