താമരവെള്ളച്ചാൽ. പാണഞ്ചേരി പഞ്ചായത്തിലെ തമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ ജില്ലാ നിയമ സേവന അതോറിറ്റിയും താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയും ദേശീയ വനിത കമ്മീഷനും സംയുക്തമായി നിയമബോധന ക്ലാസ്സ് സംഘടിപ്പിച്ചു. സബ്ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ ടി. മഞ്ജിത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷനായി. തൃശ്ശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാബു വർഗീസ് മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ അജിത മോഹൻദാസ്, പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാജീവ്, പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷ്, പട്ടികവർഗ വികസന ഓഫീസർ ഷാമിന, ഊരുമൂപ്പൻ വാസു എന്നിവർ സംസാരിച്ചു.
പാനൽ അഭിഭാഷകരായ ടി.എസ് ശ്രുതീഷ്, വി.ജി സുശീൽ എന്നിവർ നിയമബോധന ക്ലാസ്സുകൾ നയിച്ചു.
0 Comments