പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് സൗജന്യ നീന്തൽ പരിശീലനം


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നീന്തൽ പരിശീലനത്തിന് 7, 8, 9 ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആദ്യം അപേക്ഷ സമർപ്പിക്കുന്ന 50 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ വെള്ള പേപ്പറിലുള്ള അപേക്ഷ 2023 മാർച്ച് 14-ാം തിയ്യതി  ചൊവ്വാഴ്ചക്കകം പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ സമർപ്പിക്കണം.



Post a Comment

0 Comments