പട്ടിക്കാട് ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ പഠനോത്സവം നടത്തി


പട്ടിക്കാട്. ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ 2023 സ്‌കൂൾ തല പഠനോത്സവം നടത്തി. സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്ന പരിപാടി വാർഡ് മെമ്പർ ആനി ജോയ് ഉദ്ഘാടനം ചെയ്തു. എസ്എസ്ജി ചെയർമാൻ പി.വി. സുദേവൻ അധ്യക്ഷനായിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികൾ നേടിയെടുത്ത പഠന മികവുകളുടെ അവതരണം സ്‌കൂളിൽ നടന്നു. ബിആർസി ഒല്ലൂക്കര ട്രെയിനർ സുനിൽ ജോൺ മാത്യു പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് എ.എം. സീമ,  എംപിടിഎ പ്രസിഡന്റ് സുനിത സുന്ദരൻ, ബിആർസി റിസോഴ്‌സ് പേഴ്‌സൻ ദിവ്യ, എസ്ആർജി കൺവീനർ രേണുക എം., വിദ്യാർഥി പ്രതിനിധി അന്ന സുനിൽ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments