ലോക വനിതാ ദിനത്തിൽ മുതിർന്ന വനിതാ വ്യാപാരിയെ ആദരിച്ചു


പട്ടിക്കാട്. ലോക വനിതാ ദിനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് വനിതാ വിങിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ മുതിർന്ന വനിതാ വ്യാപാരിയായ കൈതവളപ്പിൽ തങ്കയെ ആദരിച്ചു. വ്യാപാരി ഭവനിൽ നടന്ന വനിതാ വിങിന്റെ പ്രഥമ യോഗത്തിലാണ് പ്രസിഡന്റ് രാഗിണി മുകുന്ദൻ, സെക്രട്ടറി മെർലി തോമസ്, ട്രഷറർ റീനമേരി ജോൺ എന്നിവർ ചേർന്ന് തങ്കയെ ആദരിച്ചത്. യൂണിറ്റ് പ്രസിഡന്റ് ജോബി പി.വി., സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ എ.ജെ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments