പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അധിക പഠന ക്ലാസ് സംഘടിപ്പിച്ചു


പട്ടിക്കാട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട പരിശീലനം നൽകുന്നതിനായി പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അധിക പഠന ക്ലാസ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ, രാത്രികാല ക്ലാസുകൾ എന്നിവ കഴിഞ്ഞ മൂന്ന് മാസമായി പിടിഎ, എംപിടിഎ, എസ്എംസി, എസ്എസ്ജി വ്യാപാരി വ്യവസായി സംഘനകൾ എന്നിവയുടെ പിന്തുണയോടെയാണ് നടത്തുന്നത്. വിദ്യാർത്ഥികൾക്ക് ഭക്ഷണവും തയ്യാറാക്കുന്നുണ്ട്. രാത്രി 7 മണിവരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. എസ്എസ്എൽസി പരീക്ഷ തുടങ്ങിയാലും അവധി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 7 വരെ അധിക പഠന ക്ലാസുകൾ ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം കൈവരിക്കാനുള്ള പരിശീനലം നൽകുക എന്നതാണ് അധിക പഠന ക്ലാസുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രധാന അധ്യാപിക എ.എം സീമ പറഞ്ഞു.



Post a Comment

0 Comments