പട്ടിക്കാട്. കേരള സർക്കാർ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന്റെ 'ഒപ്പം' പുതിയ റേഷൻ വിതരണ സമ്പ്രദായത്തിന്റെ ഒല്ലൂർ നിയോജകമണ്ഡലം തല ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെക്കുംപാടം റേഷൻ കടയിൽ വച്ച് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു.
അതിദാരിദ്ര്യ നിർമാർജനം എന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് റേഷൻ കടകളിലെത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത ജന വിഭാഗങ്ങൾക്ക് റേഷൻ അവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ അധി നൂതന പദ്ധതിയാണ് ഒപ്പം. നാട്ടിലെ ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുക. ഓട്ടോ തൊഴിലാളികൾ അതി ദാരിദ്ര്യ ഗണത്തിൽപ്പെട്ടവരുടെ വീടുകളിലേക്ക് റേഷൻ സൗജന്യമായി എത്തിച്ചു നൽകും. ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് റേഷൻ കിറ്റ് നൽകിയും ഓട്ടോറിക്ഷകൾ ഫ്‌ലാഗ് ഓഫ് ചെയ്തുമാണ് മന്ത്രി ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കെ രമേഷ്, പഞ്ചായത്തംഗം എം.ജെ അനീഷ്, താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ, റേഷൻ ഇൻസ്‌പെക്ടർ ഇ.ആർ. ലിനി, പി.വി. സുദേവൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments