പാചകവാതകത്തിന്റെ വില കുത്തനെ ഉയർത്തിയതിനെതിരെ മഹിള കോൺഗ്രസ് പ്രതിഷേധിച്ചു


തൃശൂർ. പാചകവാതകത്തിന്റെ വില 1110 രൂപയാക്കി കുത്തനെ ഉയർത്തിയതിനെതിരെ മഹിളാ കോൺഗ്രസ് തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. കുത്തകകൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ മോദി സർക്കാർ ജനങ്ങളെ ദുരിതക്കയത്തിൽ മുക്കുകയാണെന്ന് മഹിള കോൺഗ്രസ് ആരോപിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിനു 49 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനു 351 രൂപയും ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുകയാണ്. തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ജില്ല പ്രസിഡന്റ്  ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി  ടി.നിർമ്മല അധ്യ ക്ഷത വഹിച്ചു. സി.ബി ഗീത മുഖ്യ പ്രഭാഷണം നടത്തി. ജയലക്ഷ്മി ടീച്ചർ, ബിന്ദു കുമാരൻ, സ്വപ്ന രാമചന്ദ്രൻ, ഷീല രാജൻ, സുബൈദ, രമണി വാസുദേവൻ, നഫീസക്കുട്ടി, ജ്യോതി, സ്മിത ജോസ്, സ്മിത മുരളി, സഫിയ, കവിത പ്രേമരാജ്, ലീന, എമിലി, ജോയ്‌സി ജോസ് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments