പട്ടിക്കാട്. പീച്ചി തുണ്ടത്ത് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ പുണർതം മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല മഹോത്സവം ആഘോഷിച്ചു. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് പൊങ്കാല മഹോത്സവത്തിന് ക്ഷേത്രം പ്രസിഡന്റ് പ്രഭാകരൻ കോടാക്കിൽ ആദ്യ തിരി തെളിയിച്ചു. പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പിൽ നിന്നും ക്ഷേത്രം മേൽശാന്തി ഷൈൻ കൃഷ്ണ ഭക്തജനങ്ങൾക്ക് തീ പകർന്നു നൽകി. തുടർന്ന് പ്രസാദഊട്ട് ഉണ്ടായിരുന്നു. നാളെയാണ് പുണർതം മഹോത്സവം.


0 Comments