ചുവന്നമണ്ണ് എഎൽപി സ്‌കൂൾ വാർഷികം ആഘോഷിച്ചു


പട്ടിക്കാട്. ചുവന്നമണ്ണ് എഎൽപി സ്‌കൂളിലെ 'ആരവം' 67-ാമത് വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും ആഘോഷിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന വാർഷികാഘോഷ പരിപാടി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.എം ദീപു അധ്യക്ഷനായിരുന്നു. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ പത്രപ്രകാശനം നിർവഹിച്ചു. പ്രധാന അധ്യാപിക കെ.എം റീന, അധ്യാപിക സി.പി മിനികുമാരി, സ്റ്റാഫ് സെക്രട്ടറി സി സുനന്ദ, പഞ്ചായത്ത് അംഗങ്ങളായ കെ പി ചാക്കോച്ചൻ, ബിജോയ് ജോസ്, ഒഎസ്എ പ്രതിനിധികളായ കെ.വി ചന്ദ്രൻ, ടി.എ ജയ, എം.ജെ ഷാജി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.  തുടർന്ന് കുട്ടികളുടെ കലാ മത്സരങ്ങളും നടന്നു.



Post a Comment

0 Comments