തൃശൂർ. സിപിഐഎം ജാഥയുടെ ഭാഗമായി മാളയിലെ പൊതുവേദിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ലൈറ്റ് & സൗണ്ട് പ്രവർത്തകനെ അധിക്ഷേപിക്കുകയും തൊഴിലിനെ അപമാനിക്കുന്ന രീതിയിൽ നീചമായി പെരുമാറുകയും ചെയ്തു എന്നാരോപിച്ച് സംഘടനയുടെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തൃശൂർ പ്രസ്‌ക്ലബ്ബിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് കെ.ആർ റാഫി, സെക്രട്ടറി ജോയ് സി.എൽ, ട്രഷറർ ജയേഷ് ടി.ജി., വൈസ് പ്രസിഡന്റുമാരായ ബെന്നി നീലങ്കാവിൽ, ബാബുരാജ് എം.ബി., ജോ.സെക്രട്ടറിമാരായ ഷിജോൺ പട്ടിക്കാട്, ഷാജി വർഗീസ്, പിആർഒ ബിജു എം.എ എന്നിവർ പങ്കെടുത്തു. ജില്ലയിലെ 5000ഓളം വരുന്ന പ്രവർത്തകർക്ക് വേണ്ടി ജില്ലയിലെ ലൈറ്റ് & സൗണ്ട് ഓണേഴ്‌സിന്റെ സംഘടനയായ ലൈറ്റ് & സൗണ്ട് എഞ്ചിനിയറിങ് പ്രൊപ്രൈറ്റേഴ്‌സ് ഗിൽസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധവും ഖേദവും അറിയിച്ചത്.


0 Comments