പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ വനിതാ വിങ് പ്രവർത്തനം ആരംഭിച്ചു. വിനിതാ ദിനത്തിൽ പട്ടിക്കാട് വ്യാപാരിഭവനിൽ വെച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ജോബി പി.വി അധ്യക്ഷനായിരുന്നു. യൂണിറ്റിന്റെ പ്രഥമ വനിതാ വിങ് ഭാരവാഹികളായി പ്രസിഡന്റ് രാഗിണി മുകുന്ദൻ, സെക്രട്ടറി മെർലി തോമസ്, ട്രഷറർ റീനമേരി ജോൺ എന്നിവരെ തിരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ എ.ജെ എന്നിവർ സംസാരിച്ചു.


0 Comments