മൂന്നാം തവണയും ദേവിയുടെ പിറന്നാൾ സദ്യ വിളമ്പി സേവാഭാരതി പ്രവർത്തകർ


പട്ടിക്കാട്.  ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ്  ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി നടന്ന ദേവിയുടെ പിറന്നാൾ സദ്യ ഇത്തവണയും ഭക്ത ജനങ്ങൾക്ക് വിളമ്പി കൊടുത്തത് സേവാഭാരതി പ്രവർത്തകരാണ്. ഇത് മൂന്നാം തവണയാണ് സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ ദേവിയുടെ പിറന്നാൾ സദ്യ വിളമ്പുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. രാവിലെ 10 മണി മുതൽ തുടങ്ങിയ അന്നദാനം വൈകീട്ട് മൂന്നു മണി വരെ നീണ്ടു. ഈ സമയമത്രയും 200 ഓളം സേവാഭാരതി പ്രവർത്തകരാണ് ഇടവേളകളില്ലാതെ ഭക്ഷണം വിളമ്പിയിരുന്നത്.



Post a Comment

0 Comments