കണ്ണാറ സ്‌കൂളിലെ അമ്മമാർക്ക് മണ്ണ് നിറച്ച ഗ്രോബാഗുകൾ വിതരണം ചെയ്തു


കണ്ണാറ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ' അമ്മ വായന ' പദ്ധതിയിൽ ഉൾപ്പെട്ട കണ്ണാറ സ്‌കൂളിലെ കുട്ടികളുടെ അമ്മമാർക്ക് മണ്ണു നിറച്ച ഗ്രോ ബാഗുകളും വിത്തുകളും വിതരണം ചെയ്തു. അമ്മ വായന കളരിയിൽ ഉൾപ്പെട്ട 20 പേർക്കാണ് ഗ്രോ ബാഗുകൾ നൽകിയത്. സ്‌കൂൾ മാനേജർ വിൽസൻ ചെമ്പനാൽ പരിപാടി ഉദ്ഘാടനം ചെയ്തു. അമ്മമാർക്ക് കൃഷി ചെയ്യുന്നതോടൊപ്പം പുസ്തകങ്ങൾ വായിക്കാനും അത് ചർച്ച ചെയ്യാനുള്ള അവസരങ്ങളും ഉണ്ടാക്കിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ് അധ്യക്ഷയായി. 

വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകുന്ന 'സമേതം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 4000 ത്തോളം അമ്മമാരെ ഉൾപ്പെടുത്തിയാണ് ' അമ്മ വായന ' എന്ന പരിപാടി സംഘടിപ്പിക്കുന്നത്. അമ്മമാരെ കാർഷികവൃത്തിക്ക് പ്രേരിപ്പിക്കുക, വ്യത്യസ്തമായ കാർഷിക പരിപാടികൾ നടപ്പിലാക്കുക, വായന സംസ്‌കാരം വളർത്തിയെടുക്കുക മുതലായവ ഈ പരിപാടിയുടെ ലക്ഷ്യമാണ്. കണ്ണാറ സ്‌കൂളിൽ നടന്ന പരിപാടിയിൽ ' അമ്മ വായന 'കോർഡിനേറ്റർ ചിത്രലേഖ ടീച്ചർ പദ്ധതി വിശദീകരണം നടത്തി.  അധ്യാപകരായ ലിസ്സി ചാക്കോ, മിനി സദാശിവൻ, ഷീല ഐ.വി, സുനി കെ ബേബി,  രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments