പട്ടിക്കാട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാണഞ്ചേരി യൂത്ത് കോൺഗ്രസ് മണ്ഡല സമ്മേളനം സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി പീച്ചി റോഡിൽ നിന്നും ആരംഭിച്ച പ്രകടനം പട്ടിക്കാട് പൊതുസമ്മേളന നഗരിയിലെത്തി അവസാനിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് ഭരണകൂടമാണ് ഇന്ന് ഭാരതത്തിലുള്ളത് എന്നും ഈ ഫാസിസ്റ്റ് ഭരണകൂടത്തെ എതിർക്കുന്നതിന് വേണ്ടി രാഹുൽ ഗാന്ധിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ യൂത്ത് കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധരാണെന്നും ശോഭാ സുബിൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വിനീഷ് പ്ലാച്ചേരി മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജിത്തു ചാക്കോ മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാകളായ പ്രിയ ഷാജു, ഷൈജു കുര്യൻ, ജിസൺ സണ്ണി, ജിഫിൻ ജോയ്, സജാദ് ഇബ്രാഹിം, ആൽവിൻ എഡിസൺ, ജിതിൻ മൈക്കിൾ, ശ്രീജു സി.എസ്., മണ്ഡലം, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


0 Comments