പട്ടിക്കാട്. വേനലവധിക്കാലത്ത് യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി വാണിയമ്പാറയിൽ അവധിക്കാല പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാദിവസവും രാവിലെ 7.30 മുതൽ 9 മണി വരെയാണ് പരിശീലനം. ഫുട്‌ബോൾ, സ്വയം പ്രതിരോധം (കരാട്ടേ) എന്നിവയിൽ പരിശീലനം നൽകുന്നതു കൂടാതെ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകളും ഉണ്ടാകും. വനിതാ പരിശീലകയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കു മാത്രമാണ് കരാട്ടേ പരിശീലനം. വാണിയമ്പാറയിലും സമീപ പ്രദേശങ്ങളിലും ഉള്ള അപ്പർ പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9446157487 നമ്പറിൽ ബന്ധപ്പെടുക.

0 Comments