കണ്ണാറ സ്‌കൂളിൽ 'ഹാപ്പി ഡ്രിങ്ക് ഡേ' ഏകദിന ശിൽപശാല നടത്തി


കണ്ണാറ. മികച്ച ആരോഗ്യപരിപാലനത്തിൽ പ്രകൃതി പാനീയങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ കണ്ണാറ എയ്ഡഡ് അപ്പർ െ്രെപമറി സ്‌കൂളിൽ ഏകദിന ശിൽപശാല നടത്തി.  മുമ്പ് നൽകിയിരുന്ന നിർദ്ദേശം അനുസരിച്ച് പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങളും പ്രകൃതി വസ്തുക്കളും ഉപയോഗിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള പാനീയങ്ങൾ തയ്യാറാക്കി വന്നിരുന്നു. സ്‌കൂളിൽ തയ്യാറാക്കിയതും കുട്ടികൾ തയ്യാറാക്കിയതുമായ വിവിധ രുചികളിലും നിറങ്ങളിലും ഉള്ള പാനീയങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. സ്‌കൂളിൽ തയ്യാറാക്കിയിരുന്ന പാനീയങ്ങൾ എല്ലാവർക്കും നൽകി. ആർ.സി കോർഡിനേറ്റർ  ബിൽകി ടീച്ചർ, ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ്, കോർഡിനേറ്റർ ഷീല ടീച്ചർ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും ശില്പശാലയിൽ പങ്കെടുത്തു.


Post a Comment

0 Comments