മന്ത്രി കെ.രാജന് വീഴ്ചയിൽ കാലിന് പരിക്കേറ്റു


പുത്തൂർ. സുവോളജിക്കൽ പാർക്ക് സന്ദർശനം നടത്തുന്നതിനിടെ റവന്യൂ മന്ത്രി കെ.രാജന് വീണ് കാലിന് പരിക്കേറ്റു. കാലിൽ മുറിവേറ്റ അദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മാറ്റി. മൂന്ന് ദിവസത്തെ പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അടുത്തമാസം മുതൽ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്  കരടികളെയും കടുവകളെയും മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സുവോളജിക്കൽ പാർക്കിൽ  യോഗം വിളിച്ചിരുന്നു. യോഗത്തിന് എത്തിയ മന്ത്രി പാർക്കിലെ സ്‌റ്റെപ്പുകൾ കയറുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു.



Post a Comment

0 Comments