സ്ത്രീകളെ അവഹേളിച്ച് നടത്തുന്ന പരാമർശങ്ങൾക്ക് കാരണം സംസ്‌കാര ശൂന്യത: സാവിത്രി സദാനന്ദൻ


പട്ടിക്കാട്. സ്ത്രീകളെ അവഹേളിച്ച് പൊതുവേദികളിൽ നടത്തുന്ന പരാമർശങ്ങൾക്ക് കാരണം അത്തരക്കാരുടെ സംസ്‌കാര ശൂന്യതയും മാന്യതയില്ലായ്മയുമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്ത്രീകളെ അപമാനിച്ചു എന്നാരോപിച്ച് അസോസിയേഷൻ പാണഞ്ചേരി, പീച്ചി മേഖല കമ്മിറ്റികൾ പാണഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാവിത്രി സദാനന്ദൻ. കേരളം രാജ്യത്ത് മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനമാണെന്നും എന്നാൽ നരേന്ദ്രമോദി സർക്കാരിന്റെ അനുഭാവിയായ കെ സുരേന്ദ്രന്റെ പരാമർശങ്ങൾ തികച്ചും അപലപനീയമാണെന്നും അദ്ദേഹം പൊതു സമൂഹത്തോട് മാപ്പ് പറയുന്നതുവരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു. മഹിളാ അസ്സോസിയേഷൻ മേഖല സെക്രട്ടറിമാരായ ആനി ജോയ്, കെ.വി അനിത, സിഡിഎസ് ചെയർപേഴ്‌സൻ ഉഷ മോഹൻ, പഞ്ചായത്ത് അംഗങ്ങളായ ഷൈലജ വിജയകുമാർ, ബീന പൗലോസ്, ഷീല അലക്‌സ്, റെജീന ബാബു, സ്വപ്‌ന രാധാകൃഷ്ണൻ, രേഷ്മ സജീഷ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments