തൃശ്ശൂർ. മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ രാത്രി 10:30ന് ആയിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളിയിൽ.
1948ൽ ഇരിങ്ങാലക്കുടയിൽ ജനനം. 18 വർഷം താര സംഘടനയുടെ പ്രസിഡണ്ടായിരുന്നു. മൂന്നുതവണ സംസ്ഥാന പുരസ്കാരം നേടി.

0 Comments