പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്ത് ജാഗ്രത സമിതിയുടെയും കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് (മാർച്ച് 8) പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ അന്താരാഷ്ട്ര വനിതാ ദിനചാരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ കെ.വി. അനിത അധ്യക്ഷയായിരുന്നു. 

ആക്ടിവിസ്റ്റും കവിയത്രിയുമായ വിജയരാജമല്ലിക മുഖ്യപ്രഭാഷണം നടത്തി. ലോക വനിതാ ദിനത്തിന്റെ ഈ വർഷത്തെ മുദ്രാവാക്യം സമത്വത്തെ ആലിംഗനം ചെയ്യുക എന്നതാണെന്നും വ്യത്യസ്ത ജെൻഡറുകളിൽ പെട്ട ആളുകളുടെ സമത്വം ആഘോഷിക്കുകയും അത്തരം ആളുകളെ ജീവിതത്തോട് ചേർത്തുവെക്കുകയും ചെയ്യണം എന്നതാണ് ലോക വനിതാദിനാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. 6 വനിതാ പോലീസ് ഉദ്യോഗസ്ഥർ, ഹരിത കർമസേന ഡ്രൈവർ പ്രിൻസി എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, കുടുംബശ്രീ ചെയർ പേഴ്‌സൺ ഉഷ മോഹൻ, വൈസ് ചെയർ പേഴ്‌സൺ മിനി ജോണി, ഐസിഡിഎസ് സൂപ്പർവൈസർ കെ.എം. നിത, ജാഗ്രത സമിതി സിഡബ്ല്യുഎഫ് സ്‌നേഹ, ജിആർസി കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി, എഎസ് സറീന, ആശ വർക്കേഴ്‌സ്, അംഗൻവാടി ടീച്ചേർസ്, സിഡിഎസ്, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments