പട്ടിക്കാട്. അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തും വനിതാ ശിശു ക്ഷേമ വകുപ്പും സംയുക്തമായി രാത്രി നടത്തം സംഘടിപ്പിച്ചു. 'രാത്രി ഞങ്ങൾക്ക് സ്വന്തം' എന്ന് മുദ്രാവാക്യവുമായി ബുധനാഴ്ച രാത്രി എട്ട് മുതൽ 12 വരെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സ്ത്രീകൾ ചെറു കൂട്ടങ്ങളായി നടന്ന് പഞ്ചായത്തിനു മുൻവശത്ത് എത്തിച്ചേർന്നു. തുടർന്ന് ഹൈവേയിലൂടെ പട്ടിക്കാട് സെന്ററിൽ എത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ നേതൃത്വം നൽകി.
ഐസിഡിഎസ് സൂപ്പർവൈസർ കെ.എം നിത, പഞ്ചായത്തംഗങ്ങളായ ഷീലാ അലക്‌സ്, ആനി ജോയ്, ഷൈലജ വിജയകുമാർ, ആശാപ്രവർത്തകർ, കുടുംബശ്രീ അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments