അഖിലേന്ത്യ കിസാൻ സഭ പാണഞ്ചേരി മേഖലാ കൺവെൻഷൻ


പട്ടിക്കാട്. അഖിലേന്ത്യ കിസാൻ സഭ (എഐകെഎസ്) പാണഞ്ചേരി മേഖലാ കൺവെൻഷൻ സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു. അഖിലേന്ത്യ കിസാൻ സഭ ഒല്ലൂർ മണ്ഡലം പ്രസിഡന്റ്  ടി.ആർ രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യുവ കർഷകരുടെ എണ്ണം പ്രതിദിനം വർധിച്ചു വരികയാണെന്നും മികച്ച കാർഷിക ഉൽപ്പന്നങ്ങൾ നാടിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എഐകെഎസ് മണ്ഡലം സെക്രട്ടറി സന്തോഷ്, സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, ഷിജോൺ പട്ടിക്കാട്, ഡോ. പ്രദീപ്കുമാർ, കെ.വി. ലളിത, രമ്യ രാജേഷ്, നിജു തുടങ്ങിയവർ പ്രസംഗിച്ചു. വന്യമൃഗങ്ങളുടെ ശല്യം മൂലം കർഷകർ ഏറെ പ്രതിസന്ധിയാണെന്നും അത് പൂർണ്ണമായും തടയുന്നതിനുള്ള സംവിധാനങ്ങൾ സർക്കാരുകൾ ഒരുക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കിസാൻസഭ പാണഞ്ചേരി മേഖല ഭാരവാഹികളായി രാജേഷ് പി.വി (സെക്രട്ടറി), ജയപ്രകാശ് (പ്രസിഡന്റ്) പി.ആർ. കൃഷ്ണൻ (ജോ. സെക്രട്ടറി) വർഗീസ് (വൈസ് പ്രസിഡന്റ്) തുടങ്ങിയവരെ തിരഞ്ഞെടുത്തു.



Post a Comment

0 Comments