ഫുട്‌ബോൾ കളിക്കാരായ വിദ്യാർത്ഥികൾക്ക് സ്‌നേഹസമ്മാനവുമായി പി.വി. സുദേവൻ


പട്ടിക്കാട്. ഫുട്‌ബോൾ കളിയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌നേഹസമ്മാനവുമായി പാണഞ്ചേരിയിലെ പൊതുപ്രവർത്തകൻ പി.വി. സുദേവൻ കുട്ടികളെ കാണാനെത്തി. ചിറക്കുന്ന് പ്രണവം ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിലെ അഭിജിത്ത്, കാശിനാഥ് എന്നീ വിദ്യാർത്ഥികൾക്കാണ് സുദേവൻ സ്‌പോർട്‌സ് കിറ്റ് സമ്മാനമായി നൽകിയത്. ഗ്രൗണ്ടിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുമ്പോഴും ബൂട്ട്, ഷോട്‌സ് മുതലായ സൗകര്യങ്ങൾ ഇല്ലാതെയാണ് അവർ കളിക്കുന്നതെന്ന് മനസിലാക്കിയാണ് സുദേവൻ സ്‌പോർട്‌സ് കിറ്റ് സമ്മാനിച്ചത്. ഇവർ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും സംസ്ഥാന ടീമിൽ വരെ ഇടംനേടാൻ കഴിവുള്ളവാരാണ് രണ്ടുപേരും എന്നും സുദേവൻ പറഞ്ഞു. പട്ടിക്കാട്, പീച്ചി ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.



Post a Comment

0 Comments