എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് ലഘുഭക്ഷണ വിതരണവും രക്തദാനവും നടത്തി


മണ്ണുത്തി. ഭഗത് സിംഗ്, രാജ് ഗുരു, സുഖദേവ്, രക്തസാക്ഷി ദിനത്തിൽ എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് ഒല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഘുഭക്ഷണ വിതരണവും രക്തദാനവും നടത്തി. വെള്ളാനിക്കര ഹെൽത്ത് സെന്ററിൽ വന്ന രോഗികൾക്ക് ലഘു ഭക്ഷണ വിതരണവും ഐഎംഎ യിലേക്ക് രക്തദാനവുമാണ് നടത്തിയത്. മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന അനുസ്മരണ പരിപാടി എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഖിൽ പി എസ്, സനിൽ വാണിയംപാറ, എൻ കെ സനൽ കുമാർ, ഐശ്വര്യ ലിന്റോ, നിജു, അഭിലാഷ്, ധനേഷ്, ഫ്രഡി, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments