എയ്ദൻ ലൂക്ക് വീണ്ടും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ


പട്ടിക്കാട്. അസാധാരണമായ ഗ്രാഹ്യ ശക്തികൊണ്ട് വീണ്ടും വിസ്മയം തീർത്തിരിക്കുകയാണ് മൂന്ന് വയസുകാരൻ എയ്ദൻ ലൂക്ക്.  5 മിനിറ്റിനുള്ളിൽ 90 കാറുകളുടെ പേരുകൾ തിരിച്ചറിഞ്ഞാണ് വീണ്ടും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചത്. ഒരു വയസ്സും ഒമ്പതുമാസം പ്രായമുള്ളപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും കലാം വേൾഡ് റെക്കോഡ്‌സിലും ഇടം നേടിയിരുന്നു. വിവിധയിനത്തിലുള്ള  215 വസ്തുക്കളുടെ രൂപങ്ങളും ചിത്രങ്ങളും തരം തിരിച്ച് മനസ്സിലാക്കിയതിനായിരുന്നു അന്നത്തെ നേട്ടം. എക്‌സ്ട്രാ ഗ്രാസ്പിംഗ് പവർ എന്ന വിഭാഗത്തിലായിരുന്നു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ അന്ന് ഇടം നേടിയത്. ചെമ്പൂത്ര വൃന്ദാവൻ സ്ട്രീറ്റിൽ പറപ്പുള്ളി ജിതിന്റെയും വചനയുടെയും മകനാണ് എയ്ദൻ ലൂക്ക്.



Post a Comment

0 Comments