പ്രവാസി ഫെഡറേഷൻ ഒല്ലൂർ മണ്ഡലം സമ്മേളനം ചേർന്നു


ഒല്ലൂർ: പ്രവാസി ഫെഡറേഷന്റെ ഒല്ലൂർ മണ്ഡലം സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഇ.ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് ജേക്കബ് മറ്റത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ സജീവൻ, ജില്ലാ സെക്രട്ടറി വി.കെ സുലൈ മാൻ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ ഗോപാലകൃഷ്ണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ഡി റെജി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി അഡ്വ. എൽദോ, മണ്ണുത്തി ലോക്കൽ സെക്രട്ടറി കെ.വി സുകുമാരൻ എന്നിവർ സംസാരിച്ചു. ഷാജി മാടക്കത്തറ, സലീം തിരുവാണിക്കാവ്, ദേവസ്സി ജോസ്, ടിനു സദൻ, ടി ഇ അഷറഫ് എന്നിവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി എ. സജീവൻ (സെക്രട്ടറി), ജേക്കബ് മറ്റത്തിൽ (പ്രസിഡന്റ്), ടി.ഇ അഷറഫ് (ട്രഷറർ), സലീം കെ.വി, ടി.വി സണ്ണി (ജോയിന്റ് സെക്രട്ടറിമാർ),ഷാജി മാടക്കത്തറ, പുഷ്പാഗതൻ (ജോ. പ്രസിഡന്റുമാർ) എന്നിവരെ തെരഞ്ഞെടുത്തു.



Post a Comment

0 Comments