പീച്ചി. ബൂത്ത് തല പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ബിജെപി പീച്ചി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 'എന്റെ ബൂത്ത് എന്റെ അഭിമാനം' പദ്ധതി തുടങ്ങി. ബിജെപി പീച്ചി ഏരിയ പ്രസിഡന്റ് നിതിൻ അയ്യപ്പത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ പദ്ധതി വിശദീകരണം നടത്തി. ഭാരവാഹികളായ നിതിൻ അയ്യപ്പത്ത്, ഏരിയ ജനറൽ സെക്രട്ടറി ഗിരീഷ്, വൈസ് പ്രസിഡന്റുമാരായ അനീപ് പാണ്ടാരി, സുഹാസ് പതികാലായിൽ, ഏരിയ സെക്രട്ടറി നിഖിൽ എന്നിവർ നേതൃത്വം നൽകി.

.jpg)
0 Comments