വനിതാ ദിനത്തിൽ വനിതാ തടവുകാർക്കായി ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


തൃശ്ശൂർ. വനിതാ ദിനത്തിൽ വിയ്യൂർ വനിതാ ജയിലിലെ തടവുകാർക്കായി ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ നിയമസേവന അതോറിറ്റി, താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി, ജില്ലാ ഹോമിയോ ആശുപത്രി, തൃശ്ശൂർ ഗവ. ലോ കോളേജ് എന്നിവർ സംയുക്തമായാണ് വനിതാ ജയിലിൽ വനിതാദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ  ടി. മഞ്ജിത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജയിൽ സുപ്രണ്ട് ഇൻ ചാർജ് എൽ. സജിത അധ്യക്ഷയായി. സീതാലയം മെഡിക്കൽ ഓഫീസർ ഡോ. മെഹ്ജൂബ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ ഓഫീസർ സജി സൈമൺ, ജില്ല ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ   ഹെഗി ജോർജ്, ഗവ. ലോ കോളേജിലെ  ലീഗൽ സർവീസസ് ക്ലിനിക് പ്രതിനിധി വർണ്ണന വത്സൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.



Post a Comment

0 Comments